Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ഭീതിയിൽ അസംസ്‌കൃത എണ്ണ വില താഴേയ്ക്ക്, പെട്രോളിനും ഡീസലിനും വിലകുറച്ചേക്കും

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (13:04 IST)
യൂറോപ്പിൽ വീണ്ടും കൊവിഡ് വ്യാപനഭീഷണി ഉയർന്നതോടെ ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിയുന്നു.ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളര്‍ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. 
 
ഒക്‌ടോബർ 10ന് മുൻപുള്ള നിലവാരത്തിലാണ് ക്രൂഡ് വില ഇപ്പോൾ.ആഗോള വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകര്‍ച്ചക്കുപിന്നില്‍. വിലയിൽ തിരുത്തലുണ്ടായതോടെയാ‌ണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് ഉടനെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.നവംബര്‍ നാലിന് എക്‌സൈസ് തീരുവയില്‍ സര്‍ക്കാര്‍ കുറവുവരുത്തിയതിനുശേഷം വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ആദ്യ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകമാകെ അടച്ചിട്ടപ്പോള്‍ അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറിന് താഴെയെത്തിയിരുന്നു. വീണ്ടും കൊവിഡ് ഭീതി ഉയർന്നതോടെയാണ് അസംസ്‌കൃത വില താഴേക്ക് വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments