Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വാക്‌സിൻ മൂന്നാം ഡോസ്, കേന്ദ്ര തീരുമാനം ഉടൻ

കൊവിഡ് വാക്‌സിൻ മൂന്നാം ഡോസ്, കേന്ദ്ര തീരുമാനം ഉടൻ
, ശനി, 20 നവം‌ബര്‍ 2021 (19:22 IST)
കൊവിഡ് വാക്‌സിൻ മൂന്നാം ഡോസ് നൽകുന്നതിൽ കേന്ദ്രസർക്കാർ തീരുമാനം ഉടൻ. ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി മാർഗരേഖ പുറത്തിറക്കും. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങളുള്ള പ്രതിരോധശേഷി കുറഞ്ഞവർക്ക് അധിക ഡോസ് എന്ന നിലയിൽ മൂന്നാം ഡോസ് നൽകാനാണ് ആദ്യം പരിഗണിക്കുന്നത്. ആരോഗ്യമുള്ളവർക്ക് ബൂസ്റ്റ‌ർ ഡോസ് പിന്നീട് നൽകും.
 
വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ആറ് മാസത്തിനകം മൂന്നാം ഡോസ് നൽകണമെന്ന് കൊവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് കേന്ദ്രത്തിനോട് അഭ്യർഥിച്ചിരു‌ന്നു. രാജസ്ഥാൻ ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളും മൂന്നാം ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു