Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോ നിർത്തി, ബിഎസ്എൻഎൽ തുടങ്ങി; സൗജന്യ കോളുകള്‍, പ്രതിദിനം 10 ജിബി ഡാറ്റ !

തകര്‍പ്പന്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍

jio
, ശനി, 1 ഏപ്രില്‍ 2017 (09:31 IST)
രാജ്യത്തെ ടെലികോം മേഖലയൊട്ടാകെ പിടിച്ചു കുലുക്കിയ റിലയന്‍സ് ജിയോ തങ്ങളുടെ സൗജന്യ സേവനങ്ങൾ ഓരോന്നായി പിൻവലിക്കാന്‍ തുടങ്ങിയപ്പോള്‍ തകർപ്പൻ ഓഫറുകളുമായി ബി എസ് എൻ എൽ കളം പിടിക്കുന്നു. പ്രതിമാസം 249 രൂപയുടെ റീച്ചാര്‍ജിലൂടെ പ്രതിദിനം 10 ജി ബി ഡാറ്റയാണ് ബ്രോഡബാൻഡ് ഉപഭോക്താകൾക്കായി ബി എസ് എൻ എൽ നല്‍കുന്നത്.
 
അതോടൊപ്പം രാവിലെ ഒമ്പത് മണി മുതൽ രാത്രി ഏഴ് വരെയുള്ള എല്ലാ കോളുകളും സൗജന്യമായി ലഭിക്കുകയും ചെയ്യും. കൂടാതെ ഞായറാഴ്ചകളിലെ കോളുകൾ പരിപൂർണ്ണ സൗജന്യമായിരുന്നത് തുടർന്നും ലഭ്യമാകും. ബ്രോഡ്ബാൻഡ് സേവനം നൽകുന്നവരിൽ ഏറവും മികച്ച ഓഫർ നൽകുന്നത് ബി എസ് എൻ എൽ മാത്രമാണെന്ന് കമ്പനി ഡയറക്ടർ എൻ കെ ഗുപ്ത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്രോൾ ഡീസൽ വില കുറച്ചു