ബിഎസ്എൻഎൽ; ഞായറാഴ്ചകളിലെ സൗജന്യ സേവനം ഇന്ന് മുതൽ ഇല്ല

ഞായറാഴ്ചയിലെ ഫ്രീ ഓഫർ ഇനിയില്ല

Webdunia
ഞായര്‍, 4 ഫെബ്രുവരി 2018 (14:24 IST)
ഞായറാഴ്ചകളിൽ ബിഎസ്എൻഎൽ ലാൻഡ് ഫോണുകളിൽ നൽകി വന്നിരുന്ന 24 മണിക്കൂർ സൗജന്യ കോൾ സേവനം ഇന്നു മുതൽ ലഭ്യമാകില്ല. ഫെബ്രുവരി ഒന്നു മുതലാണ് ഈ ഓഫര്‍ബി എസ് എൻ എൽ പിൻവലിച്ചത്. ഇതനുസരിച്ച് ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയായ ഇന്നു മുതൽ സേവനം ലഭ്യമാകില്ല.  
 
ലാൻഡ്ഫോണുകളുടെ പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിയത്. അതാണ് ഇപ്പോള്‍ കമ്പനി നിര്‍ത്തലാക്കുന്നത്. നേരത്തെ രാത്രികാലങ്ങളിൽ നൽകി വന്നിരുന്ന സൗജന്യ കോൾ സേവനത്തിന്റെ സമയപരിധിയിലും ബിഎസ്എൻഎൽ കുറവു വരുത്തിയിരുന്നു. 
 
അതോടെ രാത്രി 10.30 മുതൽ രാവിലെ ആറുവരെ മാത്രമേ രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാൻ സാധിക്കുകയുള്ളൂ. ഞായറാഴ്ചകളിൽ 24 മണിക്കൂർ സൗജന്യമായി വിളിക്കുന്ന ഓഫർ ഒഴിവാക്കുമ്പോഴും രാത്രിയിൽ ലഭിക്കുന്ന നൈറ്റ് ഓഫർ ലഭ്യമാകുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
 
ജനുവരി ഒന്ന് മുതല്‍ തന്നെ ഹിമാചൽ പ്രദേശ് സർക്കിളിൽ ഞായറാഴ്ചകളിലെ 24 മണിക്കൂർ സൗജന്യ കോൾ ഓഫർ കമ്പനി പിൻവലിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

അടുത്ത ലേഖനം
Show comments