399 രൂപയ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബിഎസ്എൻഎൽ
399 രൂപയ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബിഎസ്എൻഎൽ
കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽ രംഗത്ത്. മറ്റു നെറ്റുവര്‍ക്കുകള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്കുന്ന സാഹചര്യം കണക്കിലെടുത്താണ് ബിഎസ്എൻഎല്ലും മത്സരരംഗത്ത് സജീവമാകുന്നത്.
399 രൂപയ്ക്ക് രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാത്ത ലോക്കൽ / എസ്ടിഡി കോളുകൾ ചെയ്യാവുന്ന മൊബൈൽ പോസ്റ്റ് പെയ്ഡ് പ്ലാൻ ആണ് ബിഎസ്എൻഎൽ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഓഫറില്‍ പ്രതിമാസം 30 ജിബി ഡാറ്റയ്ക്കൊപ്പം സൗജന്യ റോമിംഗ് സൗകര്യവും ലഭ്യമാകും. നിലവിലുള്ള വരിക്കാർക്കും ഈ പ്ലാനിലേക്ക് മാറാന്‍ സാധിക്കുന്നതാണെന്ന് ബിഎസ്എൻഎൽ അധികൃതര്‍ വ്യക്തമാക്കി. ആകര്‍ഷകമായ കൂടുതല്‍ ഓഫറുകള്‍ തുടര്‍ന്നും പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.