Webdunia - Bharat's app for daily news and videos

Install App

സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, 90ജിബി ഡാറ്റ; വീണ്ടും ഞെട്ടിച്ച് ബിഎസ്എന്‍എല്‍ !

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (09:05 IST)
ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍ രംഗത്ത്. സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയും ലഭ്യമാകുന്ന ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 429 രൂപയുടെ റീച്ചാര്‍ജില്‍ ലഭ്യമാകുന്ന ഈ ഓഫറിന് 90 ദിവസമാണ് വാലിഡിറ്റി. എന്നാല്‍ ഈ ഓഫര്‍ കേരള സര്‍ക്കിളുകളില്‍ ലഭിക്കില്ലെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.  
 
വോയിസ് ആന്റ് ഡാറ്റ സെന്‍ട്രിക് പ്ലാന്‍ എന്നാണ് 429 രൂപയുടെ റീച്ചാര്‍ജ് അറിയപ്പെടുന്നത്. ദീപാവലിയോട് അനുബന്ധിച്ച് മറ്റൊരു ഓഫറും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷമി ഓഫര്‍ എന്നറിയപ്പെടുന്ന ഇതില്‍ ഫുള്‍ ടോക്ടൈമിനോടൊപ്പം 50% അധിക ടോക്ടൈമും ലഭിക്കുന്നു. ഈ പ്ലാനില്‍ 290 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ടോക്ടൈമും ആറ് ദിവസത്തിനുളളില്‍ 435 രൂപയുടെ ടോക് ടൈമും ലഭിക്കും.
 
ബിഎസ്എന്‍എല്ലിന്റെ 249 രൂപയുടെ റീച്ചാര്‍ജ്ജില്‍ ബിഎസ്എന്‍എല്‍-ടൂ-ബിഎസ്എന്‍എല്ലിലേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഒരു ജിബി മൊബൈല്‍ ഡാറ്റയും പ്രതി ദിനം ലഭിക്കും. അതേസമയം, ഒക്ടോബര്‍ 25 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ എന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തൃശൂര്‍ പൂരം മഴ കൊണ്ടുപോകാന്‍ സാധ്യത; മധ്യകേരളത്തില്‍ ജാഗ്രത

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments