Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോ ഫോണിന് വെല്ലുവിളി ഉയര്‍ത്താന്‍ ‘ഭാരത് വണ്‍’ എന്ന ഫീച്ചര്‍ ഫോണുമായി മൈക്രോമാക്സ് !

ഭാരത് വണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി മൈക്രാമാക്സ്

ജിയോ ഫോണിന് വെല്ലുവിളി ഉയര്‍ത്താന്‍ ‘ഭാരത് വണ്‍’ എന്ന ഫീച്ചര്‍ ഫോണുമായി മൈക്രോമാക്സ് !
, വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (13:12 IST)
റിലയന്‍സ് ജിയോ ഫോണിന് വെല്ലുവിളി ഉയര്‍ത്താന്‍  4ജി ഫീച്ചര്‍ ഫോണുമായി മൈക്രോമാക്സ്. ബിഎസ്‌എന്‍എല്ലുമായി ചേര്‍ന്നാണ് ഭാരത് വണ്‍ എന്ന പേരിലുള്ള ഫോണ്‍ മൈക്രോമാക്സ് വിപണിയിലെത്തിക്കുന്നത്. പുതിയ ഫീച്ചര്‍ ഫോണില്‍ ഫ്രീ വോയ്സ് കോളും ഡാറ്റാ ഓഫറുകളുമാണ് ബിഎസ്‌എന്‍എല്‍ നല്‍കുക. 
 
ഈടുനില്‍ക്കുന്ന ബാറ്ററിയും വലിയ സ്ക്രീനും ഷാര്‍പ്പ് ക്യാമറയും പുതിയ ഫോണിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കിമാറ്റുമെന്നാണ് പ്രതീക്ഷ. 2000 രൂപയ്ക്ക് ഭാരത് വണ്‍ സ്വന്തമാക്കാനും സാധിക്കും.  
 
ഈ അടുത്തകാലത്ത് മാത്രം വോള്‍ട്ട് സര്‍വ്വീസുകള്‍ കൊണ്ടുവന്ന ബിഎസ്‌എന്‍എല്‍ ഈ വര്‍ഷം ആദ്യത്തിലാണ് പരിധിയില്ലാത്ത വോയ്സ്,ഡാറ്റാ പ്ലാനുകള്‍ മുന്നോട്ട് വെച്ചത്. 249 രുപയ്ക്കും 429 രൂപയ്ക്കുമാണ് ബിഎസ്‌എന്‍എല്ലിന്‍റെ ഈ ഓഫറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ തോമസ് ചാണ്ടി രാജിവയ്ക്കുന്നതുവരെ സമരം തുടരും: കുമ്മനം