Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റിൽ കൂടുതൽ സ്വകാര്യവത്‌കരണ നിർദേശങ്ങളുണ്ടാകാൻ സാധ്യത

ബജറ്റിൽ കൂടുതൽ സ്വകാര്യവത്‌കരണ നിർദേശങ്ങളുണ്ടാകാൻ സാധ്യത
, വെള്ളി, 28 ജനുവരി 2022 (20:31 IST)
തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്‌കരിക്കാനുള്ള നിർദേശങ്ങൾ ചൊവ്വാഴ്‌ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കുമെന്ന് സൂചന.
 
നിർണായകമല്ലാത്ത മേഖലകളിലെ സ്വകാര്യവത്‌കരിക്കുകയോ പൂട്ടുകയോ ചെയ്യേണ്ട സ്ഥാപനങ്ങളെ കണ്ടെത്താൻ നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ ഒരു ഉന്നതസമിതിക്ക് സർക്കാർ രൂപം കൊടുത്തിരുന്നു. ഈ സമിതിയുടെ ശുപാർശപ്രകാരമയിരിക്കും തീരുമാനം.
 
സ്റ്റീൽ, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, നഗരവികസനം, ആരോഗ്യപരിപാലനം തുടങ്ങിയ തന്ത്രപ്രധാനമല്ലാത്ത മേഖലകളിൽ ലാഭത്തിലല്ലാത്ത പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്‌കരിക്കുകയോ പൂട്ടുകയോ ചെയ്യണമെന്നാണ് പുതിയ പൊതുമേഖലാ വ്യവസായ നയം നിർദേശിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി, ആസ്‌തി 4,847.78 കോടി രണ്ടാം സ്ഥാനവും നേടാനാവാതെ കോൺഗ്രസ്