Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെക് അധിഷ്ഠിത നിര്‍മാണ കമ്പനിയായ ബില്‍ഡ് നെക്സ്റ്റില്‍ 3.5 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി പിഡിലൈറ്റ് വെഞ്ച്വേഴ്‌സ്

ടെക് അധിഷ്ഠിത നിര്‍മാണ കമ്പനിയായ ബില്‍ഡ് നെക്സ്റ്റില്‍ 3.5 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി പിഡിലൈറ്റ് വെഞ്ച്വേഴ്‌സ്
, വ്യാഴം, 7 ജൂലൈ 2022 (16:07 IST)
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് അധിഷ്ഠിത നിര്‍മാണ കമ്പനിയായ ബില്‍ഡ്‌നെക്സ്റ്റില്‍ 3.5 മില്യണ്‍ ഡോളറിന്റെ 'പ്രീ സീരിസ് എ' നിക്ഷേപവുമായി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മധുമാല  വെഞ്ച്വേഴ്‌സ്. ബില്‍ഡ്‌നെക്സ്റ്റിന്റെ നിലവിലുള്ള നിക്ഷേപകരായ കോംഗ്ലോ വെഞ്ച്വേഴ്‌സ്, വിനീത് കുമാര്‍ (സിഇഒ, നേറ്റീവ്), ദീപ് ഗുപ്ത (ഫാറ്റ്എന്‍ജിന്‍) എന്നിവരും റൗണ്ടില്‍ പങ്കെടുത്തു.
 
പുതിയതായി ലഭിച്ച മൂലധനം ഉപയോഗിച്ച് ബില്‍ഡ്‌നെക്സ്റ്റ് തങ്ങളുടെ ഗവേഷണ, വികസന പദ്ധതികള്‍ വിപൂലികരിക്കാനും വെര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ നവീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് ബില്‍ഡ്‌നെക്സ്റ്റിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
 
ബില്‍ഡ്‌നെക്സ്റ്റിന്റെ ഐടി അധിഷ്ഠിത ഇന്റിരീയര്‍ സര്‍വീസുകളും നിര്‍മാണവും ഇന്‍ ഹൗസ് ടൂളുകളുടെയും സാങ്കേതികവിദ്യയുടെയും വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ദൃശ്യവല്‍ക്കരണം, ഉത്പന്നങ്ങളുടെ തിരഞ്ഞെടുപ്പും സംഭരണവും, ബജറ്റ് നിയന്ത്രണം, നിര്‍മാണ മേല്‍നോട്ടം എന്നിവയിലെല്ലാം കൃത്യമായി ഇടപ്പെടുന്നു. വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രൂപം എന്തായിരിക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന തരത്തില്‍ കൃത്യമായി ദൃശ്യവല്‍ക്കരണം സാധ്യമാക്കുന്ന നിരവധി 'എക്‌സിപീരിയന്‍സ് സെന്ററുകളാണ്' കേരളത്തിലും തെലങ്കാനയിലും പ്രവര്‍ത്തിക്കുന്നത്. 
 
ഇത്തരത്തിലുള്ള ദൃശ്യവത്കരണത്തിലൂടെ ഉപഭോക്താവിന് തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും കാര്യക്ഷമമല്ലാത്തവ ഒഴിവാക്കാനും സാധിക്കും. ഉത്പന്നങ്ങളുടെ അതാത് സമയത്തെ വില വിആറുമായി (VR) ബന്ധിപ്പിക്കുന്നതിനുള്ള പേറ്റന്റും കമ്പനിക്കുണ്ട്. ലോകത്ത് എവിടെയിരുന്നുകൊണ്ടും  മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് നിര്‍മാണം വിലയിരുത്തുന്നതിന് ബില്‍ഡ്‌നെക്സ്റ്റിന്റെ തന്നെ പ്രൊജക്ട് മാനേജ്‌മെന്റ് ആപ്ലിക്കേഷനും കമ്പനി നിര്‍മിച്ചിട്ടുണ്ട്. നിര്‍മാണ സൈറ്റിലെ അതാത് ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ സംഗ്രഹവും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു