ഒരിടവേളക്ക് ശേഷം ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ സാനിധ്യമാകാനൊരുങ്ങുകയാണ് മിത്സുബിഷി. ഔട്ട്‌ലാന്‍ഡര്‍ എസ് യു വിക്ക് പിന്നാലെ പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV മോഡലിനെ മിത്സുബിഷി ഉടൻ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കും ആഗസ്റ്റ് 20 ന് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്‌ലാന്‍ഡര്‍ PHEV. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന തരത്തിലാണ് വാഹനം ഇന്ത്യയിൽ എത്തുക. ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നീ മോഡുകളിൽ വഹനം പ്രത്യേക പ്രവർത്തിപ്പിക്കാനാകും.
118 ബി എച്ച് പി കരുത്തും 186 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 2.0 ലിറ്റര്‍ ഫോർ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന 82 ബി എച്ച് പി കരുത്ത് ചേർന്ന് ഉത്പാതിപ്പിക്കുന്ന രണ്ട് വൈദ്യുത മോട്ടോറുകളുമാണ് വാഹനത്തിന്റെ കുതിപ്പിനു പിന്നിൽ. 58 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഹനത്തിന് അവകാശപ്പെടുന്നത്.