Webdunia - Bharat's app for daily news and videos

Install App

കേരളത്തിന് റിലയൻസ് ഫൌണ്ടേഷന്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നൽകും

50 കോടിയുടെ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (18:22 IST)
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ സഹായവുമായി റിലയൻസ് ഫൌണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഫൌണ്ടേഷൻ  21 കോടി നൽകും. ഇതിനു പുറമെ ദുരിതാശ്വാസ ക്യാമുകളിൽ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ 50 കോടിയുടെ സാധനങ്ങൾ കൈമാറിയിട്ടുണ്ട്.
 
കേരളത്തിലെ പ്രളയത്തിലകപ്പെട്ട സഹോദരി സഹോരന്മാരുടെ കഷ്ടതകൾക്കൊപ്പം നിന്ന് പിന്തുണക്കുക എന്നത് ഉത്തരവാദിത്തപ്പെട്ട ഒരു കോർപ്പറേറ്റ് ഫൌണ്ടേഷൻ എന്ന നിലയിൽ തങ്ങളുടെ കടമയാണെന്ന് ഫൌണ്ടേഷൻ പ്രസിഡന്റ് നിദ അംബാനി പറഞ്ഞു. 
 
റിലയൻസ് റിടെയിൽ വഴിയാണ് ദുരിതാശ്വസ ക്യാമുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും സാനിറ്ററി നാപ്കിൻസും വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. പ്രളയത്തിൽ തകർന്ന് സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും തിരഞ്ഞെടുത്ത് പുനർ‌ നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ നൽകാനും റിലയൻസ് ഫൌണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്.  
 
വെള്ളപ്പോക്കത്തിൽ കേടുപാടുകൾ സംഭവിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ റിപെയർ ചെയ്യുന്നതിനായി  റിപെയർ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും. സംസ്ഥാനത്തിന്റെ പലഭാഗത്ത് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങുമെന്നും റിലയൻസ് ഫൌണ്ടേഷൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments