Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോർപ്പറേറ്റ് രംഗത്തും അലയടിച്ച് മീ ടു; ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു

കോർപ്പറേറ്റ്  രംഗത്തും അലയടിച്ച് മീ ടു; ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു
, വെള്ളി, 12 ഒക്‌ടോബര്‍ 2018 (16:12 IST)
സിനിമാ, കായിക രംഗങ്ങളിലെ വലിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മീ ടു ക്യാം‌പെയിൻ ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തേക്കു കൂടി പടരുകയാണ്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
 
ടാറ്റയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ചീഫ് സുരേഷ് രംഗരാജനെതിരെയാണ് മാധ്യമ പ്രവർത്തകയായ യുവതി മി ടു ക്യാംപെയിനിലൂടെ അരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ സുരേഷ് രംഗരാജനോട് കമ്പനി അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
 
നിഷ്‌പക്ഷമായ അന്വേഷണം പൂർത്തിയാകാനാണ് ഉദ്യോഗസ്ഥനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയായൽ ഉടൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ടാറ്റ ട്വിറ്ററിലൂടെ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരും സസ്യബുക്കുളാവണെന്ന് ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി