അറുപതുകളിലെ ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ തരംഗമായിരുന്ന ജാവ ബൈക്കുകൾ വീണ്ടും ഇന്ത്യൻ വിപണിയിലെത്തുന്നു എന്നത് വാഹനപ്രേമികളിൽ ഏറെ ആകാംക്ഷ ഉണർത്തിയിരുന്നു. ആകാംക്ഷകൾക്ക് വിടനൽകിക്കൊണ്ട് ജാവ 300ന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നിരത്തുകളിലെത്താൻ ദിവസങ്ങൾ ശേഷികെയാണ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
മഹീന്ദ്ര ആന്റ് മഹീന്ദ്രക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ജാവ കമ്പനിയെ ഏറ്റെടുത്ത സാഹചര്യത്തിൽ ഈ വർഷം മുതൽ തന്നെ ജാവ വിപണിയിൽ എത്തിക്കും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1.5-2 ലക്ഷം രൂപ വരെയാണ് ജാവ 300 ന്റെ വില കണക്കാക്കപ്പെടുന്നത്. റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350 ബൈക്കുകൾക്ക് കടുത്ത മത്സരം തന്നെയാവും ജാവ 300 ഒരുക്കുക.
പഴയുടെ ജാവയുടെ ക്ലാസിക് ഡിസൈൻഅതേപടി നിലനിർത്തിക്കൊണ്ടുതന്നെയാണ് ജാവ തിരിച്ചെത്തുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍ വീതിയേറിയ സീറ്റ് എന്നിവ പുതിയ ജാവയിലും അതേപടി നിലനിർത്തിഉയിരിക്കുന്നു. 27 ബിഎച്ച്‌പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ ജാവക്ക് കരുത്തേകുന്നത്. സിക്സ് സ്പീഡ് ഗിയർ ബോക്സ് ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്.