Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് സി എൻ ജി കാറുകളുടെ വിൽപ്പനിയിൽ മുൻ‌പൻ ‘വാഗൺ ആർ‘ തന്നെ !

രാജ്യത്ത് സി എൻ ജി കാറുകളുടെ വിൽപ്പനിയിൽ മുൻ‌പൻ ‘വാഗൺ ആർ‘ തന്നെ !
, ബുധന്‍, 7 നവം‌ബര്‍ 2018 (14:07 IST)
കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വില ആളുകളെ മറി ചിന്തിക്കാൻ പ്രെരിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് രാജ്യത്തെ വാഹനവിപണിയിൽ സി എൻ ജി കാറുകളുടെ വിൽ‌പനയിലുണ്ടായിരിക്കുന്ന വർധനവ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന ഏഴു ശതമാനം കൂടിയപ്പോള്‍, സി എന്‍ ജി അധിഷ്ഠിത കാറുകളുടെ വില്‍പന കൂടിയത് 52 ശതമാനമാണ്. 
 
മാരുതി, ഹ്യൂണ്ടായ് എന്നീ കമ്പനികളാണ് ഈ രംഗത്ത് നേട്ടം കൊയ്യുന്നത്. ഇതിൽ തന്നെ മികച്ച വിൽപ്പന ലഭിച്ചത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കിക്ക്. 55,000 സി എന്‍ ജി കാറുകളാണ് ഇക്കാലയളവിൽ കമ്പനി വിഴയിച്ചത്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ വാഗൺ ആർ ന്റെ സി എൻ ഗി പതിപ്പും.
 
സി എൻ ജി കാറുകൾക്കുള്ള ജനപ്രിയത കണക്കിലെടുത്ത് കൂടുതൽ സി എൻ ജി മോഡലുകൾ വിപണിയിലെത്തിക്കുമെന്ന്. മാരുതി സുസൂക്കി  ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. നിലവിൽ എട്ട് മോഡലുകൾക്കാണ് കമ്പനി സി എൻ ജി ഓപ്ഷൻ നൽകിയിരിക്കുന്നത്. ഹ്യുണ്ടയുടെ ജനപ്രിയ മോഡലായ സാൻ‌ട്രോയുടെ സി എൻ ജി പതിപ്പ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സി എൻ ജി പതിപ്പിൽ കൂടുതൽ വിൽപ്പന ഉണ്ടാകുമെന്നാണ് ഹ്യുണ്ടായ് കണക്കുകൂട്ടുന്നത്.   
 
പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധനച്ചെലവില്‍ 61 ശതമാനം കുറവാണ് സി എന്‍ ജി ഉപയോഗിക്കുമ്പോള്‍. സി എൻ ജിയുടെ ലഭ്യതയാണ് ഇപ്പോൾ സി എൻ ജി വാഹൻ വിപണി നേരിടുന്ന പ്രധാന പ്രശ്നം, കൂടുതൽ സി എൻ ജി പമ്പുകൾ വരുന്നതോടെ കാറുകളുടെ വിൽപ്പന ഇരട്ടിയാകും എന്നാണ് കമ്പനികളുടെ പ്രതീക്ഷ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമൂഴം: മോഹന്‍‌ലാല്‍ നിരാശപ്പെടും, മധ്യസ്ഥ ചര്‍ച്ചയ്‌ക്കില്ലെന്ന് എംടി - ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി