Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിറില്ലാ കാറുകൾ ഇനി കേരളത്തിൽ നിർമ്മിക്കും; തയ്യാറെടുപ്പുമായി നിസാൻ

ഡ്രൈവിറില്ലാ കാറുകൾ ഇനി കേരളത്തിൽ നിർമ്മിക്കും;  തയ്യാറെടുപ്പുമായി നിസാൻ
, ഞായര്‍, 11 നവം‌ബര്‍ 2018 (15:15 IST)
അത്യാധുനിക ഡ്രൈവറില്ലാ കാറുകൾ ഇനി കേരളത്തിൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി ജാപ്പനിസ് വാഹന നിർമ്മാതാക്കളായ നിസാൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാർട്ടപ്പ് സ്ഥാപനം കേരലത്തിൽ തുടങ്ങാനാണ് തീരുമാനം.
 
കമ്പനിക്കായി തിരുവന്തപുരം ടെക്കനോസിറ്റിയിൽ 30 ഏക്കർ സ്ഥലം നിസാന് കൈമാറാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ കൂടുതൽ രാജ്യാന്തര കമ്പനികൾ വ്യവസായങ്ങൾക്കായി കേരളത്തിലെത്തും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. 
 
ഇതുകൂടാതെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കൊച്ചിയിലും കോഴിക്കോട്ടും സമാനമായ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകുന്നതായാണ് റിപ്പോർട്ടുകൾ. സംസ്ഥനത്ത് മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കി. അത്യാധുനിക നിർമ്മാണ സ്ഥാപനങ്ങളെ കേരളത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശ്രിന്ദ വിവാഹിതയായി; വരൻ യുവ സംവിധായകൻ സിജു എസ് ബാവ