Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ല, 100 കോടിയ്ക്ക് വീടുകൾ പണയം വെച്ച് ബൈജു രവീന്ദ്രൻ

ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ല, 100 കോടിയ്ക്ക് വീടുകൾ പണയം വെച്ച് ബൈജു രവീന്ദ്രൻ
, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (14:50 IST)
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി വീടുകള്‍ പണയം വെച്ച് എഡ്യൂടെക് കമ്പനി ബൈജൂസിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ബെംഗളുരുവിലെ രണ്ട് കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വെച്ചത്. ഏകദേശം 100 കോടി രൂപയ്ക്ക് അടുത്തായാണ് വീടുകള്‍ പണയം വെച്ചത്.
 
15,000 ജീവനക്കാരാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ െ്രെപവറ്റ് ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്. വീടുകള്‍ പണയം വെച്ച് കിട്ടിയ തുക വെച്ച് ഇവര്‍ക്കായുള്ള ശമ്പളം കഴിഞ്ഞ ദിവസമാണ് ബൈജൂസ് നല്‍കിയത്. വാര്‍ത്തകളോട് ബൈജൂസ് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ വായനാ പ്ലാറ്റ്‌ഫോമായ എപികിനെ ബൈജൂസ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.
 
കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഓഹരിവില്‍പ്പനയിലൂടെ സമാഹരിച്ച 80 കോടി ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചതാണ് ബൈജൂസിനെ ശമ്പളം കൂടി കൊടൂക്കാനാവാത്ത അവസ്ഥയില്‍ എത്തിച്ചതെന്ന് ബൈജൂസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരിക്ക 500 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്നു ബൈജൂ രവീന്ദ്രന്‍ 40 കോടി ഡോളറാണ് ഇപ്പോള്‍ വ്യക്തിപരമായി കടമെടുത്തിരിക്കുന്നത്. തിങ്ക് ആന്‍ഡ് ലേണ്‍ െ്രെപവറ്റ് ലിമിറ്റഡിലെ തന്റെ മുഴുവന്‍ ഓഹരികളും പണയം വെച്ചാണ് ഈ തുക വായ്പയെടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ 6 മാസത്തിനിടെ ഗുജറാത്തിൽ സംഭവിച്ച 80 ശതമാനം ഹൃദയാഘാതങ്ങളും ചെറിയ പ്രായക്കാരിൽ, ഭീതിപ്പെടുത്തുന്ന കണക്കുകൾ