നഷ്ടത്തിലായ കമ്പനിയെ ലാഭത്തിലാക്കാനായി അടുത്ത ആറ് മാസത്തിനുള്ളിൽ കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ ബൈജൂസ് പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. അനാവശ്യമായ വിഭാഗങ്ങൾ വെട്ടിക്കുറക്കുന്നതോടൊപ്പം പുതുതായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പിടിഐയോട് വ്യക്തമാക്കി.
2023 മാർച്ചിനുള്ളിൽ കമ്പനിയെ ലാഭത്തിലാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ബൈജൂസ് മുന്നോട്ട് പോകുന്നത്. 2020- 21 കാലയളവിൽ ബൈജൂസിന് 4,588 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.2019- 20നേക്കാൾ 232 കോടിയുടെ നഷ്ടമാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്.