കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ഓഫീസുകള്‍ കമ്പനി ഒഴിഞ്ഞതായാണ് വിവരം. മുന്നൂറോളം ഓഫ്‌ലൈന്‍ സെന്ററുകള്‍ ഒഴികെയുള്ള എല്ലാ ഓഫീസുകളും അടച്ചുപൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. ബാംഗ്ലൂരിലെ ആസ്ഥാന ഓഫീസ് മാത്രമാകും കമ്പനി നിലനിര്‍ത്തുക.
20,000ത്തോളം ജീവനക്കാര്‍ക്ക് ബൈജൂസ് നല്‍കാനിരിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം വിതരണം ചെയ്തതായാണ് റിപ്പൊര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ബൈജൂസ് ട്യൂഷന്‍ സെന്ററുകള്‍ ഇതിനിടയിലും പ്രവര്‍ത്തനം തുടരും. ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് 10നകം നല്‍കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.