നിരത്തിലെ കരുത്തന്‍, ‘കാര്‍ബറി ഡബിള്‍ ബാരല്‍ 1000’ ഇന്ത്യയില്‍ ! വിലയോ ?

1000 സിസി കരുത്തുള്ള 'കാര്‍ബറി ബുള്ളറ്റ്' ഇന്ത്യയില്‍; വില 7.35 ലക്ഷം രൂപ

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (10:36 IST)
1000 സിസിയില്‍ എത്തുന്ന 'കാര്‍ബറി ബുള്ളറ്റിന്റെ' ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള രണ്ട് 500 സിസി UCE എഞ്ചിനുകളുടെ കരുത്തിലാണ് 1000 സിസി V-ട്വിന്‍ കാര്‍ബറി മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നത്. 7.35 ലക്ഷം രൂപയാണ് കാര്‍ബറി മോട്ടോര്‍സൈക്കിളിന്റെ എക്സ് ഷോറൂം വില. ഒരു ലക്ഷം രൂപ മുന്‍കൂര്‍ അടച്ച് മോട്ടോര്‍സൈക്കിളിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും. 
 
4800 ആർപിഎമ്മിൽ 56.79 ബിഎച്ച്പി കരുത്തും 5250 ആർപിഎമ്മിൽ 108 എൻഎം ടോർക്കുമാണ് ഈ എഞ്ചിന്‍ ഉൽപാദിപ്പിക്കുക. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. ആദ്യ ഘട്ടത്തില്‍ 29 കാര്‍ബറി മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഓര്‍ഡറുകള്‍ മാത്രമാണ് കമ്പനി സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 5 സ്പീഡ് ഗിയര്‍ബോക്സാണ് ഈ മോഡലില്‍ ഒരുങ്ങുന്നത്. 
 
ഏകദേശം 10 മാസത്തിലേറെ സമയം മോട്ടോര്‍സൈക്കിളിനായി കാത്തിരിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ സ്വദേശിയായ പോള്‍ കാര്‍ബറിയും പ്രമുഖ ഇന്ത്യന്‍ വ്യവസായി ജസ്പ്രീത് സിംഗ് ഭാട്ടിയയും സംയുക്തമായാണ് ഛത്തീസ്ഗഢിലെ ബിലാഹിയില്‍ നിന്നും കാര്‍ബറി മോട്ടോര്‍സൈക്കിളുകള്‍ അണിനിരത്തുക. കാര്‍ബറി ഡബിള്‍ ബാരല്‍ 1000 എന്ന പേരിലാണ് ഈ കരുത്തന്‍ വിപണിയിലെത്തുക. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments