Webdunia - Bharat's app for daily news and videos

Install App

ടോളുകളിൽ ഫാസ്‌ടാഗ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്‌ബാക്ക്, ഓഫറുമായി കേന്ദ്ര സർക്കാർ !

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2019 (15:19 IST)
ടോൾ നൽകുന്നതിനായി ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഫാസ്ടാഗിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ ഓരോ തവണ ടോൾ നൽകുമ്പോൾ 2.5 ശതമാനം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2020 മാർച്ച് വെരെ ക്യാഷ് ബാക്ക് ലഭ്യമായിരിക്കും.
 
ഡിസംബ്ർ 15 മുതലാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം ഭാഗികമായി നടപ്പിലാക്കി തുടങ്ങിയത്. ആദ്യം ഡിസംബർ ഒന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാക്കും എന്ന് പ്രഖ്യാപിച്ഛിരുന്നു എങ്കിലും ടോൾ പ്ലാസകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഇത് നീട്ടിവക്കുകയായിരുന്നു. എന്നാൽ വാഹനങ്ങൾ ഭൂരിഭാഗവും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ല എന്ന് വ്യക്തമായതോടെ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു.
 
കണക്കുകൾ അനുസരിച്ച് രാജ്യത്തെ 25 ശതമാനം വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് സംവിധനത്തിലേക്ക് മാറിയിരിക്കുന്നത്. അതിനാൽ മറ്റു വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറുന്നതിനായി ജനുവരി 15 വരെ സാവകാസം അനുവദിച്ചിട്ടുണ്ട്. ജനുവരി പതിനഞ്ച് വരെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടി തുക നൽകേണ്ടി വരില്ല.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments