Webdunia - Bharat's app for daily news and videos

Install App

2019ൽ ബഹിരാകാശത്ത് വൻ ശക്തിയായി ഇന്ത്യ

നിർണ്ണായക സൈനിക സാഹചര്യങ്ങളിൽ ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങൾ തകർക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്യുന്നതാണ് ആന്റി സാറ്റലൈറ്റ് ആയുധങ്ങൾ.

തുമ്പി ഏബ്രഹാം
ബുധന്‍, 18 ഡിസം‌ബര്‍ 2019 (14:34 IST)
എല്ലാ മേഖലകളിലും ഇന്ത്യ നേട്ടം കൊയ്ത വർഷമാണ് 2019. ഉപഗ്രഹ വേധ മിസൈലായ 'മിഷന്‍ ശക്തി' വിജയകരമായി പരീക്ഷിച്ചതോടെ രാജ്യത്തിന്റെ യശസ്സ് മാനംമുട്ടെ ഉയര്‍ത്തിയിരിക്കുന്നു. ഇതോടെ ഈ ശക്തി നേടിയിട്ടുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്‍ഗാമികള്‍. 
 
നിർണ്ണായക സൈനിക സാഹചര്യങ്ങളിൽ ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങൾ തകർക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്യുന്നതാണ് ആന്റി സാറ്റലൈറ്റ് ആയുധങ്ങൾ. പ്രവർത്തനരഹിതമായ സാറ്റലൈറ്റുകൾ വീഴ്ത്താൻ എ സാറ്റ് ഉപയോഗിച്ചിട്ടുണ്ട്.
 
ശത്രു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ, അവയുടെ ഭ്രമണ പഥത്തിൽ വെച്ച് തന്നെ നശിപ്പിച്ച് കളയാനുള്ള ആന്റി സാറ്റലൈറ്റ് മിസൈലുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണെന്ന് ആദ്യമായി ഒരു പ്രഖ്യാപനം ഉണ്ടാകുന്നത് 2010ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 97മത് ശാസ്ത്ര കോൺഗ്രസിലാണ്. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ.
 
ചൈനയും പാകിസ്ഥാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള സംഘർഷം നിലനിൽക്കെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ രംഗത്തെ മികച്ച നേട്ടമെന്നാണ് വിദ്ഗ്ദരുടെ വിലയിരുത്തൽ.
 
കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. അടിയന്തര ഘട്ടങ്ങളിൽ ശത്രുരാജ്യത്തിന്റെ വാർത്താ വിനിമയ ഉപഗ്രഹങ്ങള തകർത്ത് ആശയവിനിമയം തടസ്സപ്പെടുത്താനും കഴിയും . എന്നാൽ ഇത് ലോകത്തെ പത്തൊമ്പതാം ലോകത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് സുരക്ഷാ വിദ്ഗ്ദ്ധർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

അടുത്ത ലേഖനം
Show comments