സിമെൻ്റിന് വീണ്ടും വില കൂട്ടാനൊരുങ്ങി കമ്പനികൾ. ഈ വർഷം ഓഗസ്റ്റിൽ ചാക്കിന് 16 രൂപ വില കൂട്ടിയിരുന്നു. കഴിഞ്ഞ മാസം ചാക്കിന് 6-7 രൂപ വരെയും കൂട്ടിയിരുന്നു. ഇതിന് പുറമെയാണ് വീണ്ടും കമ്പനികൾ വിലയുയർത്താൻ ഒരുങ്ങുന്നത്.
ഇത്തവണ സിമെൻ്റിന് 10-15 രൂപ വരെ കൂട്ടാനാണ് കമ്പനികൾ ആലോചിക്കുന്നത്. രാജ്യത്ത് വടക്ക്- കിഴക്കൻ മേഖലകളിലും ദക്ഷിണേന്ത്യയിലുമായിരിക്കും സിമെൻ്റിന് വില കാര്യമായി ഉയരുകയെന്നാണ് റിപ്പോർട്ട്. സിമെൻ്റ് വില ഉയരുന്നത് നിർമാണ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്.