Webdunia - Bharat's app for daily news and videos

Install App

കേന്ദ്ര സർക്കാർ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു, വാങ്ങുന്നത് 10 കോന എസ്‌യുവി !

Webdunia
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (17:22 IST)
ഹ്യൂണ്ടയ് ഇന്ത്യൻ വിപണിയിൽ എത്തിച്ച അദ്യ ഇലക്ട്രിക് എസ്‌യുവിയാണ് കോന. ഇലക്ട്രിക് എസ്‌യുവിയെ ജൂലൈ ഒൻപതിനാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിത കോന ഇലക്ട്രിക് എസ്‌യുവിയെ കേന്ദ്ര സർക്കാർ സ്വന്തമാക്കുകയാണ്. ഊർജ വകുപ്പിന് കീഴിലുള്ള പൊതു മേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് ആണ് കേന്ദ്ര സാർക്കാരിന് വേണ്ടി 10 കോനാ എസ്‌യുവികൾ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ നാലെണ്ണം ഹ്യൂണ്ടായ് കേന്ദ്ര സർക്കാരിന് കൈമാറി കഴിഞ്ഞു.  
 
136 ബിഎച്ച്‌പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ 39.2 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ് ഇതിനു വേണ്ട വൈദ്യുതി നൽകുന്നത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കോന ഇലക്ട്രിക് എസ്‌യുവിക്കാവും വഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.7 സെക്കൻഡുകൾ മതി
 
സാധാരണ കോനയിൽനിന്നും ഗ്രില്ലിലും വീലുകളിലുമാണ് ഇലക്ട്രിക് കോണയിൽ കാഴ്ചയിൽ വ്യത്യസം കൊണ്ടുവന്നിട്ടുള്ളത്. 25.30 ലക്ഷമാണ് നിലവിൽ വാഹനത്തിന്റെ വില. വൈദ്യുതി വാഹനത്തിനുള്ള ജി എസ് ടി ഇളവും മറ്റ് ആനുകൂല്യങ്ങളുമാകുമ്പോൾ 1.58 ലക്ഷം രൂപയോളം വാഹനത്തിന് ഇളവ് ലഭിക്കും. മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടിയാണ് കമ്പനി വാഹനത്തിന് നൽകുന്നത്. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും നൽകുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

മെസിയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വ്വം ഒരുമിക്കാം; അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി, ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

അടുത്ത ലേഖനം
Show comments