Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ കോംപാക്റ്റ് സെ‍ഡാൻ ‘എസൻഷ്യ’യുമായി ഷെവർലെ എത്തുന്നു

നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ ഷെവർലെയുടെ പുതിയ കോംപാക്റ്റ് സെ‍ഡാന്‍ എസൻഷ്യ

chevrolet
, ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (10:43 IST)
കോംപാക്റ്റ് സെ‍ഡാനുമായി ഷെവർലെ ഇന്ത്യ എത്തുന്നു. ഈ വർഷം ആദ്യം നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബീറ്റ് എസൻഷ്യയുടെ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡല്‍ എസൻഷ്യയായിരിക്കും അടുത്ത വർഷം ആദ്യം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.   
 
വരുന്ന തലമുറ ബീറ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് കമ്പനി എസൻഷ്യയെ ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്രോൾ, ഡീസൽ എന്നീ എൻജിനുകളോടെ എസൻഷ്യയെ വിൽപ്പനയ്ക്കെത്തിക്കാനാണു ജി എമ്മിന്റെ നീക്കം. ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ ഫീച്ചറുകളും സൗകര്യങ്ങളുമായിട്ടാകും പുതിയ കാർ എത്തുക. 
 
webdunia
ഷെവർലെ ബീറ്റിൽ ഉപയോഗിക്കുന്ന 1.0 ലീറ്റർ മൂന്നു സിലിണ്ടർ എൻജിന്‍ തന്നെയായിരിക്കും പുതിയ ഹാച്ച്ബാക്ക് ഡീസല്‍ വകഭേദത്തിലുണ്ടായിരിക്കുക. എന്നാല്‍ പെട്രോൾ പതിപ്പിൽ പുതിയ 1 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനായിരിക്കും ഉപയോഗിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
കോംപാക്ട് സെ‍ഡാൻ സെഗ്‍മെന്റിലുള്ള മറ്റ് വാഹനങ്ങളെക്കാൾ വലിപ്പവും വിലയും എസൻഷ്യയ്ക്ക് കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.  ടാറ്റ മോട്ടോര്‍സ് ഉടൻ തന്നെ വിപണിയിലെത്തിക്കുന്ന കൈറ്റ് 5 ഹാച്ച്ബാക്കുമായിട്ടായിരിക്കും പ്രധാനമായും എസൻഷ്യ മത്സരിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയ്ക്ക് പാൽക്കുട ഘോഷയാത്ര; പൊലിഞ്ഞത് ഒരു ജീവൻ