Webdunia - Bharat's app for daily news and videos

Install App

ട്രംപിന് ‘പന്നിയിറച്ചി’യിലൂടെ മറുപടി നല്‍കി ചൈന; അമേരിക്കയ്‌ക്ക് 300 കോടി ഡോളറിന്‍റെ ബാധ്യത - ഓഹരി വിപണി തകര്‍ന്നു

ട്രംപിന് ‘പന്നിയിറച്ചി’യിലൂടെ മറുപടി നല്‍കി ചൈന; അമേരിക്കയ്‌ക്ക് 300 കോടി ഡോളറിന്‍റെ ബാധ്യത - ഓഹരി വിപണി തകര്‍ന്നു

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (09:30 IST)
നികുതി ഏര്‍പ്പെടുത്തി കയറ്റുമതി തളര്‍ത്താനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കി ചൈനീസ് സര്‍ക്കാര്‍. സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏ‌ർപ്പെടുത്തിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനംതിരിച്ചടിയായതോടെയാണ് അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കാന്‍ ചൈന തീരുമാനിച്ചത്.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പന്നിയിറച്ചിയും വൈനും ഉൾപ്പെടെയുള്ള 128 ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തിരുവ ചൈന ഏര്‍പ്പെടുത്തിയതാണ് യുഎസ് ഓഹരി വിപണി കൂപ്പു കുത്താന്‍ കാരണമായത്. ഇതേടെ ട്രംപിന്റെ തീരുമാനത്തിന് അതേ നാണയത്തില്‍ ചൈന തിരിച്ചടി നല്‍കി.

ചൈനയുടെ തീരുമാനം യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചലനനമുണ്ടാക്കി. വിപണിയില്‍ തകര്‍ച്ച രൂക്ഷമായതിന് പിന്നാലെ വർഷം 300 കോടി ഡോളറിന്റെ ബാധ്യതയാണ് നേരിടേണ്ടി വരുക. ഇതോടെ പ്രതികരണവുമയി ട്രംപ് രംഗത്തുവന്നു.

അന്താരാഷ്ട്ര വ്യാപാരത്തെ ചൈന തകർക്കുകയാണ്.  മാന്യമായി കച്ചവടം ചെയ്യുന്നവരെ തകർക്കാതെ ആ വഴി കച്ചവടത്തിൽ സ്വീകരിക്കുകയാണ് ചൈന ചെയ്യേണ്ടതെന്ന് ട്രംപ് പറഞ്ഞു.

അമേരിക്ക ഉത്പാദിപ്പിക്കുന്ന പന്നിമാംസം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ചൈനയിലേക്കാണ്. തിരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം വന്നതോടെ ഈ മേഖലയില്‍ കനത്ത തിരിച്ചടിയാണ് യു എസ് പ്രതീക്ഷിക്കുന്നത്. കയറ്റുമതിയില്‍ ഇടിവുണ്ടാകുമെന്ന നിഗമനത്തിലാണ് അമേരിക്കൻ വിപണി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

അടുത്ത ലേഖനം
Show comments