കിം ചൈനയില്‍ എത്തി; ആണവായുധങ്ങള്‍ ഉപേക്ഷിക്കും, അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് കിം
കിം ചൈനയില്‍ എത്തിയെന്ന് സ്ഥിരീകരണം
അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൈനയില്‍ എത്തിയ കാര്യത്തില്‍ സ്ഥിരീകരണം. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങും കിമ്മും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.
ഞായറാഴ്ച ചൈനയിലെ ബെയിജിംഗിലെത്തിയ കിം ബുധനാഴ്ച വരെ സ്ഥലത്തുണ്ടായിരുന്നതായും ചൈനീസ് മാധ്യമം പറയുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും ആണവപരീക്ഷണം നടത്തില്ലെന്നും കൂടിക്കാഴ്ചയില്‍ ധാരണയായി.
ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച വിജയകരമാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയുള്ള ദിവസങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും വേണമെങ്കില്‍ ഒരു ഉച്ചകോടി തന്നെ സംഘടിപ്പിക്കുന്നതിന് സമ്മതമാണെന്നും കിം വ്യക്തമാക്കി.