Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ടൊയോട്ടയുടെ പുതിയ കൊറോള ഓൾട്ടിസ് !

ടൊയോട്ട പുതിയ കൊറോള ഓൾട്ടിസ് വിപണിയിൽ

corolla altis 2017
, ഞായര്‍, 19 മാര്‍ച്ച് 2017 (11:18 IST)
ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ പുതിയ കൊറോള ഓൾട്ടിസ് പുറത്തിറങ്ങി. പുതിയ ഫാന്റം ബ്രൗൺ നിറത്തിലാണ് ഈ വാഹനം ലഭ്യമാകുന്നത്. അതോടൊപ്പം നിലവിലുള്ള വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, ഷാംപെയ്ൻ മൈക്ക മെറ്റാലിക്, സിൽവർ മൈക്ക മെറ്റാലിക്, ഗ്രേ മെറ്റാലിക്, സെലസ്റ്റ്യൽ ബ്ലാക്ക്, സൂപ്പർ വൈറ്റ് എന്നീ നിറങ്ങളിലും വാഹനം ലഭ്യമാകും. 15.87 ലക്ഷം മുതൽ 19.91 ലക്ഷം രൂപ വരെയാണു വില. 
 
എൽഇഡി ഹെഡ് ലാംപ്, ആകര്‍ഷകമായ ഗ്രിൽ, എൽഇഡി ഡിആർഎൽ, പുതിയ 16 ഇഞ്ച് അലോയി വീലുകൾ, സോഫ്റ്റ് ടച്ച് ഡാഷ് ബോർഡ് എന്നീ ആകര്‍ഷകമായ പ്രത്യേകതകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.8 ലീറ്റർ പെട്രോൾ എൻജിൻ, 1.4 ലീറ്റർ ഡീസൽ എൻജിൻ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ പുതിയ സെഡാന്‍ ലഭ്യമാകുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ പാട് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ തപ്പിനോക്കേണ്ട: രൂക്ഷവിമര്‍ശനവുമായി വി എസ്