Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം കൊവിഡ് തരംഗം സമ്പദ്‌ഘടനയെ അധികം ബാധിക്കില്ലെന്ന് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ

രണ്ടാം കൊവിഡ് തരംഗം സമ്പദ്‌ഘടനയെ അധികം ബാധിക്കില്ലെന്ന് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ
, വെള്ളി, 7 മെയ് 2021 (20:00 IST)
കൊവിഡിന്റെ രണ്ടാം തരംഗം സമ്പദ്‌ഘടനയെ പിടിച്ചുലയ്‌‌ക്കാതെ കടന്നുപോകുമെന്ന് കേന്ദ്രധനമന്ത്രാലയം. ഏപ്രിൽ മാസത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ നിരീക്ഷണം.
 
കോവിഡിന്റെ രണ്ടാംവ്യാപനം 2021-22 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും. എങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ചതോടെ സമ്പദ് ഘടന മെച്ചപ്പെടുന്ന സ്ഥിതിയിലാണ്.
 
2020-21ലെ അറ്റ പരോക്ഷനികുതി പിരിവ് പുതുക്കിയ മതിപ്പിനേക്കാൾ 8.2ശതമാനം അധികമായിരുന്നു. കഴിഞ്ഞ ആറ് മാസമായ പ്രതിമാസ ജിഎസ്‌ടി വരുമാനം ഒരുലക്ഷം കോടി രൂപയിലധികമാണ്. നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ ഉദാഹരണമാണിത്. കയറ്റുമതി 2020നേക്കാൾ 197 ശതമാനം വർധനവിലാണ്. 
 
കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നുതിനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വാക്‌സിന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തിയ മന്ത്രാലയം ഇക്കാര്യത്തിൽ ആഗോളസഹകരണം വേണമെന്നും ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്തുപോകുന്നവർ പോലീസിന്റെ പാസ് വാങ്ങണം, തട്ടുകടകൾ തുറക്കരുത്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ