Webdunia - Bharat's app for daily news and videos

Install App

കോവിഡ് 19 ക്രൂഡോയിൽ വിലയെയും ബാധിച്ചു, വില കുറഞ്ഞത് 30 ശതമാനം, 29 വർഷത്തെ ഏറ്റവും വലിയ ഇടിവ്

Webdunia
തിങ്കള്‍, 9 മാര്‍ച്ച് 2020 (12:27 IST)
കോവിഡ് 19 ബാധ ലോകമെമ്പാടും പടർന്നുപിടിക്കുന്നത് അസംസ്കൃത എണ്ണ വിലയിലും പ്രതിഫലിക്കുന്നു. ക്രൂഡോയിൽ വിലയിൽ 30 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ആവശ്യകത കുറഞ്ഞതോടെ റഷ്യയുമായുള്ള വിപണി യുദ്ധത്തിൽ സൗദി അറേബ്യ വില കുറച്ചതാണ് വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്താൻ കാരണം. വിപണിയിലേക്ക് കൂടുതൽ എണ്ണ ലഭ്യമാക്കാൻ സൗദി ശ്രമിച്ചതും വില ഇടിയാൻ കാരണമായി. 
 
29 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രുഡിന്റെ വില ബാരലിന് 32 ഡോളറായി കുറഞ്ഞു. 13 ഡോളർ കുറഞ്ഞാണ് ഈ വിലയിലേക്ക് എത്തിയത്. വില ഇനിയും ഇടിഞ്ഞേക്കാം എന്ന് വിദഗ്ധർ പറയുന്നു. 
 
ഇതോടെ ഇന്ത്യൻ വിപണിയിലും ഇന്ധന വിലയിൽ കുറവുണ്ടായി. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയിൽ ഇന്ധന വില കുറയുന്നത്. കൊച്ചിയിൽ പെട്രോളിന് വില 72.73 രൂപയായി. 24 പൈസയാണ് ഇന്ന് ഇടിവുണ്ടായത്. ഡീസൽ വില 66.92 രൂപയായി 80 പൈസയുടെ കുറവാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിൽ ഇന്ധന വില ഒന്നര രൂപയോളം കുറഞ്ഞിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments