Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനം; ബാങ്കുകളിലേക്ക് ഒഴുകിയ നോട്ടുകളുടെ കണക്കെത്രയെന്ന് അറിയുമോ?

നോട്ടെണ്ണൽ തുടരുന്നു; അസാധു വെളിപ്പെടുത്തും: ജയറ്റ്ലി

നോട്ട് നിരോധനം; ബാങ്കുകളിലേക്ക് ഒഴുകിയ നോട്ടുകളുടെ കണക്കെത്രയെന്ന് അറിയുമോ?
, വെള്ളി, 10 ഫെബ്രുവരി 2017 (11:23 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് പരിഷ്കരണ പ്രഖ്യാപനത്തെത്തുടർന്ന് ബാങ്കുകളിലേക്ക് ഒഴുകിയ അസാധു നോട്ടുകളുടെ കണക്ക് ഉടൻ തന്നെ പുറത്ത് വിടുമെന്ന്ധനമന്ത്രി അരുൺ ജയ്റ്റ്ലി. ഇതു സംബന്ധിച്ച കണക്കെടുപ്പ് റിസർവ് ബാങ്ക് (ആർബിഐ) നടത്തുകയാണെന്നും ജെയ്‌റ്റ്‌ലി വ്യക്തമാക്കി.
 
തിരിച്ചുവന്നതിലെ കള്ളനോട്ടുകളും കള്ളപ്പണവും തിട്ടപ്പെടുത്തി കൃത്യമായ വിവരങ്ങൾ ആർ ബി ഐ വെളിപ്പെടുത്തും. കള്ളനോട്ടുകൾ എത്ര, കള്ളപ്പണം എത്ര, ആകെ തുകയെത്ര, തുടങ്ങിയ കാര്യങ്ങലിലെ കൃത്യമായ കണക്കായിരിക്കും ഔദ്യോഗികമായി പുറത്ത് വിടുകയെന്ന് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ജയ്റ്റ്ലി പറഞ്ഞു.
 
വൻതോതിൽ കറൻസി ഇടപാടുകൾ നടത്തുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. കറൻസി ഇടപാടുകൾ അഴിമതിക്കും നികുതിവെട്ടിപ്പിനും വഴിവയ്ക്കും. സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതാണു മറ്റൊരു ദോഷം. കറൻസി ഇടപാടുകളാണു കുറ്റകൃത്യങ്ങൾക്കു പ്രധാന കാരണം. കറൻസിരഹിത സമ്പദ്‌വ്യവസ്ഥയിലും കുറ്റകൃത്യങ്ങളുണ്ടെങ്കിലും അവയുടെ നിരക്കു കുറവായിരിക്കും. ജെയ്‌റ്റ്‌ലി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികലയുടെ തടവില്‍ കഴിയുന്ന മുപ്പതോളം എംഎല്‍എമാര്‍ നിരാഹാരത്തില്‍; വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്‌ഛേദിച്ചു