ജര്‍മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തനലാഭത്തില്‍ 7.2 ശതമാനം നഷ്ടം വന്നതിനെ തുടര്‍ന്നാണ് തീരുമാനം. ജീവനക്കാരെ പുറത്താക്കുന്നതോടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുക്കൂട്ടുന്നത്.
മൊത്തം തൊഴിലാളികളുടെ ഒരു ശതമാനത്തെയാകും തീരുമാനം ബാധിക്കുക. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മനി ഡിവിഷനിലാണ് ഇത് നടപ്പാക്കുക. നിര്‍ബന്ധിത പിരിച്ചുവിടലിന് പകരമായി ജീവനക്കാരെ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമായി 6,02,000 ആള്ളുകളാണ് കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്.