ഇന്ധനവില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് 2.97 രൂപയും ഡീസലിന് 3.76 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസൽ വില 100 കടന്നു.
പാറശാലയിൽ ഡീസലിന് 100.11 രൂപയായി. തിരുവനന്തപുരത്തു ഡീസലിന് 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 106.40 രൂപയാണ്.