ക്രൂസർ ബൈക്കിലെ ശക്തന്; ഡി എസ് കെ ഹ്യോസങ് ‘അക്വില 250’ ലിമിറ്റഡ് എഡിഷന്!
‘അക്വില 250’ പരിമിതകാല പതിപ്പ് വിപണിയിൽ
ക്രൂസർ ബൈക്ക് ‘അക്വില 250’ ലിമിറ്റഡ് എഡിഷനുമായി ഡി എസ് കെ ഹ്യോസങ്. കാർബൺ ബ്ലാക്ക്, മാറ്റ് ഗ്രീൻ, ഡെസർട്ട് ബ്രൗൺ എന്നീ നിറങ്ങളിലാണ് ‘അക്വില 250’ ബൈക്കുകൾ എത്തുന്നത്. ബ്ലൂ, ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളില്‍ മാത്രമാണ് സാധാരണ ‘അക്വില 250’ വിപണിയിലുള്ളത്. നൂറ് ബൈക്കുകള്‍ മാത്രമായിരിക്കും രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തുകയെന്ന് കമ്പനി അറിയിച്ചു.
ഫോർ സ്ട്രോക്ക്, വി ട്വിൻ, 249 സി സി, ഡി ഒ എച്ച് സി എൻജിനാണ് ‘അക്വില 250’ പരിമിതകാല ബൈക്കുകൾക്കു കരുത്തേകുക. ബൈക്കിന്റെ മുന്‍ഭാഗത്ത് ടെലിസ്കോപിക് സസ്പെൻഷനും പിന് വശത്ത് ഹൈഡ്രോളിക് ഷോക് അബ്സോബറുമായാണ് ബൈക്ക് എത്തുന്നത്. 14 ലീറ്റര്‍ സംഭരണ ശേഷിയാണ് ഈ ലിമിറ്റഡ് എഡിഷന് ബൈക്കുകളിലെ ഇന്ധന ടാങ്കിനുള്ളത്.