Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജൻ സക്കറിയ മാത്രമല്ല പൊലീസ്, പെരുന്നാളിനെത്തുന്ന ചിലരെയൊക്കെ നേരിൽ കാണേണ്ടത് തന്നെ

പെരുന്നാൾ റിലീസുമായി ബിഗ് ചിത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ജയസൂര്യ - കുഞ്ചാക്കോ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഷാജഹാനും പരീക്കുട്ടിയും, മഞ്ജു വാര്യരുടെ കരിങ്കുന്നം ഡിങ്കൻസ് എന്നീ ചിത്രങ്ങൾ ആറിന് തീയേറ്ററിൽ എത്തുമ്പോൾ ആരാധകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം കസബയും ആസി

രാജൻ സക്കറിയ മാത്രമല്ല പൊലീസ്, പെരുന്നാളിനെത്തുന്ന ചിലരെയൊക്കെ നേരിൽ കാണേണ്ടത് തന്നെ
, ബുധന്‍, 6 ജൂലൈ 2016 (10:16 IST)
പെരുന്നാൾ റിലീസുമായി ബിഗ് ചിത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ജയസൂര്യ - കുഞ്ചാക്കോ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഷാജഹാനും പരീക്കുട്ടിയും, മഞ്ജു വാര്യരുടെ കരിങ്കുന്നം ഡിങ്കൻസ് എന്നീ ചിത്രങ്ങൾ ആറിന് തീയേറ്ററിൽ എത്തുമ്പോൾ ആരാധകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം കസബയും ആസിഫ് അലി - ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അനുരാഗ കരിക്കിന് വള്ളം ഏഴിന് റിലീസ് ചെയ്യും.
 
മമ്മൂട്ടിയുടെ സ്റ്റൈലിഷ് പൊലീസ് ഓഫീസർ ആയ രാജൻ സക്കറിയയെ വരവേൽക്കാൻ തീയേറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. കസബ റിലീസിനും മുൻപേ ആരാധകരുടെ ഹൃദയം കവർന്ന സിനിമയാണ്. പ്രതീക്ഷൾ ഏറെയാണ് ഈ മമ്മൂട്ടി സിനിമയ്ക്ക്. ഫേസ്ബുക്കിലെ ട്രോളുകളും തമാശകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്ന ചിത്രത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്.
 
പെരുന്നാളിന് തീയേറ്റർ ഭരിക്കാൻ രാജൻ സക്കറിയക്കൊയ്പ്പം മറ്റൊരു പൊലീസുകാരനും എത്തുന്നുണ്ട്. ബിജു മേനോന്‍, ആസിഫ് അലി, ആശാ ശരത്ത്, റെജീഷാ വിജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അനുരാഗ കരിക്കിൻ വള്ളം വളരെ പ്രതീക്ഷയോടെയാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറായിട്ടാണ് ബിജു മേനോൻ എത്തുന്നത്.
 
വോളിബോൾ പരിശീലകയായി മഞ്ജു വാര്യർ എത്തുന്ന കരിങ്കുന്നം ഡിങ്കൻസും ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ജയസൂര്യയും അമലാപോളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാജഹാനും പരീക്കുട്ടിയും വളരെ പ്രതീക്ഷയോടെയാണ് റിലീസിനൊരുങ്ങുന്നത്.
 
മലയാളത്തിനൊപ്പം പെരുന്നാളിന് റിലിസ് ചെയ്യുന്ന ബഹുഭാഷ ചിത്രം സൽമാൻ ഖാന്റെ സുൽത്താൻ മാത്രമാണ്. സല്‍മാന്‍ ഖാനും അനുഷ്‌ക്കാ ശര്‍മ്മയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുല്‍ത്താന്‍ ബോളിവുഡിലെ പ്രധാന ഈദ് റിലീസ് ചിത്രമാണ്.അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് ഗുസ്തിക്കഥയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീഡിയോ ഗെയിം കാണിച്ച് വശീകരിച്ചു, പിന്നീട് നടന്നത് കൊടും പീഡനം; സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍