ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് സാമ്പത്തികബാധ്യതയുണ്ടാക്കുന്നതാണെന്നും ഇതിനായി പ്രതിവര്‍ഷം രാജ്യം 22 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
അടുത്ത 4-6 മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടേതിന് തുല്യമാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ലോകത്തില്‍ ഒന്നാമതെത്തിക്കുക എന്നതാണ് ലക്ഷ്യം. താന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തിന്റെ വരുമാനം 14 ലക്ഷം കോടി രൂപയായിരുന്നു. ഇന്നത് 22 ലക്ഷം കോടിയായി മാറിയെന്നും ഗഡ്കരി പറഞ്ഞു.