റിലയൻസ് ഇൻഡസ്ട്രിസിന്റെ ടെലികോം കമ്പനിയായ ജിയോയുടെ 9.9 ശതാമാനം ഷെയറുകൾ ഫെയ്സ്ബുക്ക് സ്വന്തമാക്കി. വാട്ട്സ് ആപ്പ് ഇന്ത്യയിൽ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം കൊണ്ടുവരാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഫെയ്സ്ബുക്കിന്റെ പുതിയ നീക്കം. 43,574 കോടിയുടേതാണ് ഇടപാട്. കരാർ പ്രകാരം ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി.
ഇന്ത്യൻ സാാങ്കേതികവിദ്യ മേഖലയിൽ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇതെന്ന് റിലയൻസ് വ്യക്തമാക്കി. 'ഇന്ത്യയിലെ ആറുകോടി ചെറുകിട വ്യവസായങ്ങൾക്ക് ലോക്‌ഡൗണിന്റെ ഘട്ടത്തിൽ ഡിജിറ്റൽ സഹായ നൽകേണ്ടതുണ്ട്, അതിനാലാണ് ജിയോയുമായി സഹകരിച്ച് പ്രവർത്തിയ്ക്കുന്നത്' എന്ന് ഫെയ്സ്ബുക്ക് മേധാവി മാർക് സക്കർബർഗ് വ്യക്താമാക്കി. നാലു വർഷം കൊണ്ട് 38.8 കോടി ജനങ്ങളെ ഓൺലൈനിൽ കണ്ണി ചേർക്കാൻ ജിയോയ്ക്ക് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.