Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്കൌണ്ടില്‍ ഒരു രൂപയുണ്ടോ ? എങ്കില്‍ റെഡ്മി നോട്ട് 4 നിങ്ങള്‍ക്ക് സ്വന്തം !

റെഡ്മി നോട്ട് 4 ഒരു രൂപയ്ക്ക് ?

Xiaomi Mi
, ചൊവ്വ, 4 ഏപ്രില്‍ 2017 (14:33 IST)
ഷയോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി നോട്ട് 4 വെറും ഒരു രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം. ഏപ്രില്‍ ആറിന് നടക്കുന്ന ഫ്‌ലാഷ് സെയില്‍ വഴിയാണ് ഈ സുവര്‍ണാവസരം. എംഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയാണ് ഫ്‌ലാഷ് സെയിലില്‍ പങ്കെടുക്കുന്നതിനുള്ള ആദ്യഘട്ടം. ഒരു രൂപയുടെ ഫ്‌ലാഷ് സെയില്‍ എംഐയുടെ ആപ്പില്‍ മാത്രമാണുള്ളതെങ്കിലും എംഐയുടെ വെബ്‌സൈറ്റിലൂടെ മറ്റ് ഉപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. 
 
ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടു മണിക്കാണ് ഫ്‌ലാഷ് സെയില് ആരംഭിക്കുക‍. നോട്ട് 4 നൊപ്പം എംഐ ബാന്‍ഡ് 2, പതിനായിരം എംഎഎച്ച് ശേഷിയുള്ള എംഐ പവര്‍ ബാങ്കുകള്‍ എന്നിവയും ഒരു രൂപ ഫ്‌ലാഷ് സെയിലിലൂടെ ലഭ്യമാകും. വേഗതയും കണിശതയുമാണ് ഫ്‌ലാഷ് സെയിലിലെ മാനദണ്ഡമെങ്കിലും ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ കുറച്ചേറെ ഭാഗ്യവും വേണം. കൂടാതെ ഇതില്ലാം പുറമെ പ്രത്യേക കോഡുകളുണ്ടാക്കി ഓട്ടോമാറ്റിക് ക്ലിക്കുകളുമായി വലവീശാനിരിക്കുന്നവരെ പിന്നിലാക്കുകയും വേണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍