Webdunia - Bharat's app for daily news and videos

Install App

വലിയ ഓഫറുകളുമായി വലിയ ഷോപ്പിംഗ് ഉത്സവം; ബിഗ് ഷോപ്പിംഗ് ഡെയ്സുമായി ഫ്ലിപ്കാർട്ട്

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (17:52 IST)
ഓഫറുകളുടെ ഉത്സവകാലം വീണ്ടും തീർത്ത് ഓൺലൈൻ വാണിജ്യ സ്ഥാപനമായ ഫ്ലിപ്കാർട്ട്. ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യപിച്ചുകൊണ്ട് ഫ്ലിപ്കാർട്ടിൽ ബിഗ് ഷോപ്പിംഗ് ഡെയ്സ് ആരംഭിച്ചു. ഡിസംബർ ആറുമുതൽ 8 വരെ മൂന്ന് ദിവസത്തേക്കാണ് ബിഗ് ഷോപ്പിംഗ് ഡെയ്സ് ഉണ്ടാവുക. 
 
സ്മാർട്ട്ഫോണുകൾ ഗൃഹോപകരണങ്ങൾ, തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും 40മുതൽ 80 ശതമാനം വരെ വിലക്കിഴിവാണ് ബിഗ് ഷോപ്പിംഗ് ഡെയിസിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്കാണ് ഏറ്റവുമധികം വിലക്കിഴിവ് ലഭ്യമാകുന്നത്. ഷവോമിയുടെ പോകോ എഫ്1നാണ് ഏറ്റവുമധികം ഓഫർ ലഭികുന്നത്. 5000 രൂപവരെയാണ്  ഈ ഫോണിന് ലഭിക്കുന്ന വിലക്കിഴിവ്. 
 
ഷവോമി എം ഐ നോട്ട് 6 പ്രോയുടെ പ്രത്യേക ഫ്ലാഷ് സെയിലും ഓഫറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബിഗ് ഷോപ്പിംഗ് ഡെയ്സിന്റെ ഭാഗമയി ഹോണർ ഫോണുകൾ വമ്പിച്ച വിലക്കിഴിവിലാണ് വിൽക്കുന്നത്. ഹോണര്‍ 9 എന്‍ 3ജിബി വേരിയന്റ് 8999 രൂപക്കും, 4 ജിബി വേരിയന്റ് 10999 രൂപക്കും ലഭിക്കും. ഇതുകൂടാതെ എച്ച് ഡി എഫ് സി കാർഡ് ഉപയോക്താക്കൾക്ക് 10 ശതമനം ക്യാഷ്ബാക്കും ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments