80% വരെ വിലക്കിഴിവ്; മറ്റൊരു തകര്‍പ്പന്‍ ഷോപ്പിംഗ് മാമാങ്കവുമായി വീണ്ടും ഫ്ലിപ്പ്കാര്‍ട്ട് !

വീണ്ടും ഓഫര്‍ ദിനങ്ങളുമായി ഫ്‌ളിപ്പ് കാര്‍ട്ട്

തിങ്കള്‍, 29 മെയ് 2017 (14:33 IST)
മറ്റൊരു മഹാ ഷോപ്പിംഗ് ഉത്സവവുമായി ഫ്‌ളിപ്പ്കാര്‍ട്ട്. രണ്ടാഴ്ച്ച മുമ്പ് നടന്ന ഷോപ്പിംഗ് മാമാങ്കത്തില്‍ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ഫ്ലിപ്പ്കാര്‍ട്ട് ശ്രമിക്കുക. ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്കാണ് വില്പന. ഏകദേശം 80 ശതമാനത്തോളം കിഴിവാണ് ഓരോ ഉല്‍പ്പന്നത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ബില്യന്‍ കണക്കിന്‌ രൂപയുടെ കച്ചവടം ഈ ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ പ്രതീക്ഷ.   
 
വിപണിയിലെ തങ്ങളുടെ എതിരാളികളായ ആമസോണിനോട് മത്സരിക്കാനാണ് ഫ്‌ളിപ്പ് കാര്‍ട്ട് വീണ്ടും ഓഫറുമായത്തിയിരിക്കുന്നത്. കൂടാതെ സ്‌നാപ്ഡീലിനെ ഏറ്റെടുക്കാനും ഫ്‌ളിപ്പ് കാര്‍ട്ടിന് പദ്ധതിയുണ്ട്. കഴിഞ്ഞ ബിഗ് 10 ദിനങ്ങളില്‍ ഏതെങ്കിലും കാരണവശാല്‍ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കായിരിക്കും ഈ ദിനങ്ങള്‍ പ്രയോജനപ്പെടുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്രം