Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹന കയറ്റുമതിയില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി; 262 ശതമാനത്തിന്റെ വര്‍ധനവുമായി ഫോര്‍ഡ് ഒന്നാമത് !

കയറ്റുമതിയില്‍ ഹ്യുണ്ടായിയെ കടത്തിവെട്ടി ഫോര്‍ഡ് ഒന്നാമത്

വാഹന കയറ്റുമതിയില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി; 262 ശതമാനത്തിന്റെ വര്‍ധനവുമായി ഫോര്‍ഡ് ഒന്നാമത് !
, വ്യാഴം, 12 ജനുവരി 2017 (13:15 IST)
ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ കയറ്റുമതി ചെയ്യുന്ന പാസഞ്ചര്‍ വാഹനങ്ങളില്‍ ഫോര്‍ഡ് മോട്ടോര്‍സിന് ഒന്നാം സ്ഥാനം. കയറ്റുമതിയില്‍ നിലവിലെ വമ്പന്മാരായ ഹ്യുണ്ടായ് മോട്ടോര്‍സിനെ അപേക്ഷിച്ച് 262 ശതമാനത്തിന്റെ വര്‍ധന കൈവരിച്ചാണ് ഫോര്‍ഡ് ഒന്നാമതെത്തിയത്. 2015 ഡിസംബറില്‍ 4941 യൂണിറ്റുകളായിരുന്നു ഫോര്‍ഡ് കയറ്റി അയച്ചിരുന്നത്. എന്നാല്‍ 2016 ഡിസംബറില്‍ 17,904 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ഫോര്‍ഡ് കയറ്റുമതി ചെയ്തത്.
 
നിലവില്‍ അന്‍പതോളം രാജ്യങ്ങളിലേക്ക് ഫോര്‍ഡ് ഇന്ത്യ വാഹനങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിയോടെയാണ് ഫോര്‍ഡ്, യൂറോപ്യന്‍ മാര്‍ക്കറ്റിലേക്കുള്ള കയറ്റുമതി വ്യാപിപ്പിച്ചത്. ഇതാണ് കയറ്റുമതിയില്‍ ഒന്നാമതെത്താന്‍ ഫോര്‍ഡ് ഇന്ത്യയ്ക്ക് സഹായകമായത്. അതേസമയം നോട്ട് അസാധുവാക്കല്‍ പ്രതികൂലമായി ബാധിച്ചതാണ് കയറ്റുമതി 23 ശതമാനം താഴെക്ക് കൂപ്പുകുത്തി ഹ്യുണ്ടായ്‌യെ രണ്ടാം സ്ഥാനത്തേക്കെത്തിച്ചത്. 
 
അതേസമയം, 30 ശതമാനം വര്‍ധനവോടെ ജാപ്പനീസ് നിര്‍മാതാക്കളായ നിസാന്‍ മൂന്നാം സ്ഥാനത്തിനുടമയായി. കയറ്റുമതിയുടെ കാര്യത്തില്‍ 2015 ഡിസംബറിനെക്കാള്‍ 45 ശതമാനം വര്‍ധനവുമായി മരുതിയും76 ശതമാനം വര്‍ധനവോടെ മഹീന്ദ്രയുമാണ് ആദ്യപത്തില്‍ ഇടം നേടിയത്. വോക്സ് വാഗണ്‍‍, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, റെനോ ഇന്ത്യ, ഹോണ്ട എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനംപിടിച്ച മറ്റു കമ്പനികള്‍‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോള്‍ ആന്‍റണിയില്‍ പൂര്‍ണതൃപ്തി, വ്യവസായ സെക്രട്ടറിയായി തുടരും: മന്ത്രി മൊയ്തീന്‍