Webdunia - Bharat's app for daily news and videos

Install App

ഇക്കോസ്‌പോർട്ടിന് ബ്രോൻകോയുടെ കരുത്തൻ മുഖം നൽകാൻ ഫോർഡ് !

Webdunia
ചൊവ്വ, 28 ജൂലൈ 2020 (13:12 IST)
ഐതിഹാസിക മോഡൽ ബ്രോൻകോയെ തിരിച്ചെത്തിച്ചതിന് പിന്നാലെ കൂടുതൽ വാഹനങ്ങളിലേയ്ക്ക് ബ്രോൻകോയുടെ കരുത്തൻ ഡിസൈൻ ശൈലി പങ്കിടാൻ ഫോർഡ്. ഇക്കോസ്‌പോർട്ടിലായിരിയ്ക്കും ബ്രോൻകോയുടെ മുഖവും ഡിസൈൻ ഭാഷയും ആദ്യം പരീക്ഷിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. ഈ വാഹനം 2021-22 ൽ വിപണിയിലെത്തിയേക്കും . 
 
നിലവിലെ ഇക്കോസ്‌പോർട്ട് ഒരുക്കിയിരിയ്ക്കുന്ന ബി പ്ലാറ്റ്ഫോമിൽ തന്നെയായിരിയ്ക്കും പുതിയ പതിപ്പ് ഒരുങ്ങുക. വാഹനത്തിന്റെ മാതൃകാചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ബ്രോൻ‌കോ സ്പോർട്ടിന് സമാനമായ മുഖമാണ് ഇകോ‌സ്പോർട്ടിന് നൽകുക. അർധ വൃത്താകൃതിയിലുള്ള ഡിആർഎൽ ലാമ്പുകളും വലിയ ഹെഡ്‌ലാമ്പുകളും ക്ലാഡിങ്ങുകളുള്ള വലിയ ബമ്പറുമെല്ലാം കരുത്തൻ ലുക്കാണ് വാഹനത്തിന് നൽകുന്നത്. ഇക്കോസ്പോർട്ട് എന്ന് നീളത്തിൽ ഗ്രില്ലിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് കാണാം. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി-ജിടിഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം എത്തുക. 

ഫോട്ടോ ക്രെഡിറ്റ്സ്: റഷ്‌ലേൻ

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments