Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെറ്റ് 'ആട്' ചെയ്താലും ശിക്ഷിയ്ക്കപ്പെടും, 15 ആടുകളെ കസ്റ്റഡിയിലെടുത്തു, 3000 രൂപ പിഴ ഈടാക്കും !

തെറ്റ് 'ആട്' ചെയ്താലും ശിക്ഷിയ്ക്കപ്പെടും, 15 ആടുകളെ കസ്റ്റഡിയിലെടുത്തു, 3000 രൂപ പിഴ ഈടാക്കും !
, ചൊവ്വ, 28 ജൂലൈ 2020 (11:46 IST)
ഹൈദരാബാദ്: തെറ്റ് ചെയ്താൽ ആടായാലും ശിക്ഷിയ്ക്കപ്പെടും, ഹരിത ഹരം പദ്ധതിയുറ്റെ ഭാഗമായി അടുത്തിടെ നട്ട തൈകള്‍ തിന്നു നശിപ്പിച്ച ആടുകളെ കസ്റ്റഡിയിലെടുത്ത് പിഴയീടാക്കിയിരിയ്ക്കുകയാണ് തെലങ്കാനയിലെ ഭദ്രദ്രി കോതഗുഡം ജില്ലയിലെ യെല്ലാണ്ടു മുന്‍സിപ്പാലിറ്റി അധികൃതർ. ആടുകൾ തൈകൾ തിന്നു നശിപ്പിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തുകയായിരുന്നു.
 
ഇതോടെ പതിഞ്ച് ആടുകളെ കസ്റ്റഡിയിലെടുത്ത് മുൻസിപ്പൽ ഓഫീസിലേയ്ക്ക് മാറ്റി. 3000 രൂപ പിഴയീടാക്കാനാണ് തീരുമാനം. പിഴ നൽകി ഉടമകൾക്ക് ആടുകളെ കൊണ്ടുപോകാം. എന്നാൽ ഇതുവരെ ആരും പിഴയടക്കാൻ മുന്നോട്ടുവന്നിട്ടില്ല എന്ന് അധികൃതർ പറയുന്നു. ഹരിത ഹരം പദ്ധതിയുടെ ഭാഗമായി നട്ട തൈകൾ നശിപ്പിച്ചാൽ നടപടി സ്വീകരിയ്ക്കും എന്ന് നേരത്തെ തന്നെ ആടുകളുടെ ഉടമസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഇത് ഗൗരവത്തിലെടുക്കാൻ ആളുകൾ തയ്യാറാവത്തതിനാലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. യെല്ലാണ്ടിലെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ശ്രീനിവാസ റെഡ്ഢി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണാനന്തര ചടങ്ങിലൂടെ സമ്പർക്ക വ്യാപനം ഉണ്ടായ തവിഞ്ഞാലിൽ 42 പേർക്കുകൂടി കൊവിഡ്, വയനാട്ടിൽ ആശങ്ക