Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസ്‌തി അഞ്ച് ലക്ഷം കോടി, ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി ഗൗതം അദാനി

ആസ്‌തി അഞ്ച് ലക്ഷം കോടി, ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി ഗൗതം അദാനി
, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (19:34 IST)
അഞ്ച് ലക്ഷം കോടിയുടെ ആസ്‌തിയുമായി ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി.
 
അതേസമയം രാജ്യത്ത് 1000 കോടിയിലേറെ ആസ്‌തിയുള്ളവരുടെ എണ്ണം 1,000 കടന്നതായി ഐഐഎഫ്എൽ വെൽത്ത്-ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു.119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. മുൻനിരയിലുള്ള 894 പേരുടെ സമ്പത്തിൽ വർധനവുണ്ടായി.
 
അതേസമയം രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 237 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 പേരാണ് പുതിയതായി ലിസ്റ്റിലേക്ക് വന്നത്. 7.18 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി; കോഴിക്കോട് 19കാരന്‍ പിടിയില്‍