Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിനെ അതിജീവിച്ച് മുന്നേറ്റം: ജിഡിപിയിൽ 20.1 ശതമാനത്തിന്റെ വർധന

കൊവിഡിനെ അതിജീവിച്ച് മുന്നേറ്റം: ജിഡിപിയിൽ 20.1 ശതമാനത്തിന്റെ വർധന
, ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (13:15 IST)
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ മികച്ച വളർച്ച. മുൻവർഷത്തേ ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്. 
 
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേപാദത്തിൽ 24.4ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
 
നിർമാണമേഖലയിലാണ് പ്രധാനമായും കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയിലും മുന്നേറ്റം പ്രകടമാണ്. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്‌റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ. 
 
എന്നാൽ കൊവിഡിന് മുൻപുള്ള കാലയാളവിലെ വളർച്ചയിലേക്ക് രാജ്യം തിരിച്ചെത്തിയിട്ടില്ല. 2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7ശതമാനമായിരുന്നു വളർച്ച. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റം തോന്നിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹ്യചെയ്ത സംഭവം: കൂടുതല്‍ ശബ്ദരേഖ പുറത്ത്