സ്മാർട്ട്ഫോൺ ലോകത്ത് വിസ്മയം തീർക്കാന്‍ ജിയോണി എം 7 പവർ !

പുത്തൻ സവിശേഷതകളുമായി ജിയോണി എം 7 പവർ പുറത്തിറങ്ങി

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (12:32 IST)
പുതുപുത്തന്‍ സവിശേഷതകളുമായി ജിയോണിയുടെ ഏറ്റവും പുതിയ മോഡൽ സ്മാര്‍ട്ട്ഫോണ്‍ എം7 പവർ പുറത്തിറങ്ങി. 16,999 രൂപ വില വരുന്ന ഈ പുതിയ മോഡൽ നവംബർ 25നകം ഓൺലൈൻ മാർക്കറ്റിൽ ലഭ്യമാകുമെന്നാണ്  റിപ്പോര്‍ട്ട്. റിലയൻസ് ജിയോയുമായി ചേർന്ന് ആകർഷകമായ ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 100 ജി.ബി ഇന്റർനെറ്റ് ഡാറ്റയും ആദ്യത്തെ പത്ത് റീച്ചാജുകളിൽ 10 ജി.ബി അധിക ഡാറ്റയുമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
 
5000 എം.എ.എച്ച് ബാറ്ററിയുമായെത്തുന്ന ഈ ഫോണില്‍ ആറ് ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഡ്യൂവല്‍ സിം, ഗോറില്ല ഗ്ലാസ് സംരക്ഷണം, 1.4GHz ഒക്ടകോർ സ്നാപ്ഡ്രാഗൺ 435 എസ്. ഒ.സി, 4 ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഫിംഗര്‍ പ്രിന്റ് സ്കാനര്‍, എൽഇഡി ഫ്ളാഷോടു കൂടിയ എഫ്.എഫ് 2.0 ഓപറേറ്ററുള്ള 13 മെഗാപിക്സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ, എഫ് / 2.2 അപ്പെർച്ചർ ഉള്ള 8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് സെല്‍ഫി ക്യാമറ എന്നിവയും ഫോണിലുണ്ട്. 
 
വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എ-ജിപിഎസ്,  മൈക്രോ യുഎസ്ബി, എഫ്.എം റേഡിയോ,3.5 എം.എം ഹെഡ്ഫോൺ ജാക്ക് എന്നിങ്ങനെയുള്ള കണക്ടിവിറ്റി ഓപ്ഷനുകളും ഈ മോഡലിന്റെ സവിശേഷതകളാണ്. 5000 എംഎഎച്ച് ബാറ്ററിയുള്ള എം 7 പവറിൽ 56 മണിക്കൂർ വരെ ടോക്ക് ടൈമും 625 മണിക്കൂർ സ്റ്റാൻഡ്ബൈ സമയവും ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ആപ്പ് ക്ലോൺ ഫീച്ചറിലും ഈ പുതിയ ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments