കാത്തിരിപ്പിനു വിരാമം; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ X4 വിപണിയിലേക്ക് !
വന്‍ സവിശേഷതയുമായി മോട്ടോ X4 നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ എത്തും
മോട്ടോയുടെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ X4 വിപണിയിലേക്കെത്തുന്നു. സൂപ്പര്‍ ബ്ലാക്ക്, സ്റ്റീലിങ്ങ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല IP68 സര്‍ട്ടിഫിക്കേഷനോടു കൂടി എത്തുന്ന ഈ ഫോണില്‍ വെളളം പൊടി എന്നിവ പ്രതിരോധിക്കാനുള്ള ഫീച്ചറുമുണ്ട്.
2.2GHz ക്വാഡ്കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 630 ചിപ്പ്സെറ്റാണ് മോട്ടോ X4ന് കരുത്തേകുന്നത്. 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് , 3000എംഎഎച്ച് ബാറ്ററി, 12എംപി സെന്‍സര്‍ പ്രൈമറി ക്യാമറയില്‍ ഉള്‍ക്കൊളളുമ്പോള്‍ വൈഡ് ആങ്കിള്‍ ഷോര്‍ട്ടുകള്‍ക്കായി 8എംപി സെന്‍സറും ഉള്‍പ്പെടെ രണ്ട് ക്യാമറകളാണ് പിന്‍ ഭാഗത്ത് നല്‍കിയിരിക്കുന്നത്.
എല്‍ഇഡി ഫ്ളാഷോടു കൂടിയ 16എംപി സെന്‍സറാണ് സെല്‍ഫിക്ക് നല്‍കിയിരിക്കുന്നത്‍. മറ്റു മോട്ടോ ഫോണുകളെ അപേക്ഷിച്ച് ഒരു മിഡ്റേഞ്ച് ഫോണാണ് മോട്ടോ X4. 399 യൂറോ, അതായത് ഇന്ത്യന്‍ വില ഏകദേശം 30,000 രൂപയ്ക്കാണ് ബെര്‍ലിനില്‍ മോട്ടോ X4 എത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണിന്‍റെ വില എത്രയാണെന്ന കാര്യം കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.