Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പ്ലിറ്റ് സ്‌ക്രീന്‍ എന്ന തകര്‍പ്പന്‍ സവിശേഷതയുമായി ജിയോണി എസ് 6 പ്രോ വിപണിയിൽ

മികച്ച ഫീച്ചറുകളുമായി ജിയോണി എസ്6 പ്രോ വിപണിയിൽ

gionee
, ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (14:33 IST)
ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിൽ വില്‍പന ആരംഭിച്ചു. ജിയോണി എസ്6 പ്രോ എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയിലെത്തിയിട്ടുള്ളത്. പുതിയ ഫോണിനൊപ്പം മൂന്നു മാസത്തേയ്ക്ക് സൗജന്യമായി സാവന്‍ പ്രോ മ്യൂസിക് സ്ട്രീമിങ് സര്‍വീസും 2,499 രൂപ വിലയുള്ള വിആര്‍ ഹെഡ്‌സെറ്റും ലഭിക്കും. 21,469 രൂപയാണ് ഫോണിന്റെ വില. ഫുള്‍ എച്ച്ഡിയില്‍ ഗോറില്ല ഗ്ലാസ് സുരക്ഷിതത്വമുള്ള 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയുമായാണ് ഫോണ്‍ എത്തിയിട്ടുള്ളത്.        
 
രണ്ടു സ്‌ക്രീനുകള്‍ ഒരേസമയം ഉപയോഗിക്കാവുന്ന സ്പ്ലിറ്റ് സ്‌ക്രീന്‍ എന്ന പ്രത്യേകതയുമായാണ് ഫോണ്‍ എത്തിയിട്ടുള്ളത്. ഒരു സ്ക്രീനില്‍ വീഡിയോ കാണുകയാണെങ്കില്‍ അടുത്ത സ്‌ക്രീനില്‍ ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍സ് കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രൊഫഷണല്‍ എഡിറ്റിങ് ചെയ്യാവുന്ന ഇന്‍ബില്‍റ്റ് വീഡിയോ എഡിറ്റര്‍, ഡെസ്‌ക്ടോപ് എഡിറ്റര്‍, ഇമേജ് പ്ലസ്, വീഡിയോ ബ്യൂട്ടിഫിക്കേഷന്‍, ടൈം ലാപ്സ് എന്നിങ്ങനെയുള്ള പ്രത്യേകതകളും ഫോണിലുണ്ട്.
 
ആരേയും ആകര്‍ഷിക്കുന്ന മെറ്റാലിക് യുനിബോഡിയാണ് ഫോണിന്റെ പ്രത്യേകത. ആൻഡ്രോയ്ഡ് 6.0 മാഷ്മലോയെ അടിസ്ഥാനപ്പെടുത്തിയുള്ള അമിഗോ 3.2 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 1.8GHz ല്‍ പ്രവര്‍ത്തിക്കുന്ന ഒക്ടാ കോർ പ്രോസസറും 4 ജിബി റാമുമാണുള്ളത്. കൂടാതെ 128 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കുന്ന 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, യുഎസ്ബി ടൈപ്–സി ചാർജിങ് സ്ലോട്ട് എന്നിവയും ഫോണിന്റെ മറ്റു സവിശേഷതകളാണ്‍.  
 
എൽഇഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്സല്‍ പിന്‍ ക്യാമറയും ഫ്രണ്ട് ഫ്ലാഷോടു കൂടിയ എട്ടു മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് പുതിയ ഈ ഫോണിലുള്ളത്. 3130എം എ എച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പെര്‍ഫോമന്‍സിലും സ്‌റ്റൈലിലും വളരെയേറെ മികവു പുലര്‍ത്തുന്ന ഒന്നായിരിക്കും ഈ പുതിയ ഹാന്‍ഡ്സെറ്റ് എന്ന് ജിയോണി ഇന്ത്യയുടെ എംഡി യും സി ഇ ഒയുമായ അരവിന്ദ് ആര്‍ വോഹ്ര അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഖിലേഷ് യാദവ് പിതാവിന് വഴങ്ങുന്നു; പുറത്താക്കിയ നാലു മന്ത്രിമാരെ തിരിച്ചെടുക്കും; രാഷ്‌ട്രീയപ്രതിസന്ധിക്ക് പരിഹാരം