Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊന്നിൽ കൈ പൊള്ളി സാധാരണക്കാർ; ഇന്ന് ഉയർന്നത് 200 രൂപ, പവന് 31,480

സ്വർണം

ചിപ്പി പീലിപ്പോസ്

, ശനി, 22 ഫെബ്രുവരി 2020 (11:16 IST)
റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു. പവന് 31,480 രൂപയായി ഉയർന്നു. ഇന്ന് പവന് ഉയർന്നത് 200 രൂപയാണ്. ഗ്രാമിന് 25 രൂപ ഉയർന്ന് വില 3,935 രൂപയായി. ഇതാദ്യമായാണ് കേരളത്തിൽ സ്വർണത്തിന് ഇത്രയും വില വർധിക്കുന്നത്.
 
ഇന്നലെ രണ്ടു ഘട്ടങ്ങളിലായി പവന് 400 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 1,080 രൂപയുടെ വർധനയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. നിക്ഷേപകർ സ്വർണം വൻതോതിൽ‌ വാങ്ങിക്കൂട്ടുകയാണ്. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു പവന്. ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വില ഇനിയും കൂടാനേ സാധ്യതയുള്ളു.
 
ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കേരളത്തിൽ ഇപ്പോൾ 35,077 രൂപ നൽകണം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് വിലക്കുറവ്. വില കുത്തനെ ഉയരുന്നതിനാൽ കേരളത്തിൽ മാർജിൻ കുറച്ചാണ് വില നിശ്ചയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുറ്റികകൊണ്ട് ഓട്ടോയിൽ കറങ്ങുന്ന സ്ത്രീ, തെളിവായത് ആ സ്റ്റിക്കർ; പോലീസിനെ ചുറ്റിച്ച കമിതാക്കൾ അറസ്റ്റിൽ