Publish Date: Mon, 06 Dec 2021 (12:57 IST)
Updated Date: Mon, 06 Dec 2021 (12:59 IST)
തുടർച്ചയായി ഇടിവ് പ്രകടിപ്പിച്ച സ്വർണവിലയിൽ വർധനവ്. പവന് 240 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 4475 രൂപയായി.
കഴിഞ്ഞ മൂന്നാഴ്‌ച്ചക്കിടെ സ്വർണവില 1360 രൂപ താഴ്‌ന്നിരുന്നു. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് ഇന്നലെ താഴ്‌ന്നത്.