കൊറോണയെ തുടർന്ന് രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ ആണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജ്വല്ലറികൾ എല്ലാം അടച്ചിട്ടിരിക്കുകയാണെങ്കിലും സ്വർണവിലയിൽ യാതോരു മാറ്റവുമില്ല. കൊറോണ സൃഷ്ടിച്ച പരിഭ്രാന്തിയിൽ സുരക്ഷിത നിക്ഷേപമാര്‍ഗം എന്ന നിലയിൽ സ്വർണം നിക്ഷേപത്തിനായി ആശ്രയിച്ചവരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനവ് ആണ് ഇതിനു കാരണം.
അടുത്ത 18 മാസത്തിനുള്ളിൽ സ്വർണവില ഔൺസിന് 3,000 ഡോളര്‍ എന്ന നിലവാരത്തിൽ ആയിരിക്കും രാജ്യാന്തര വിപണിയിൽ വ്യാപാരം നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സ്വർണം വാങ്ങൽ കൂടുതൽ ചെലവേറുന്ന ബിസിനസായി മാറും.